കേരളം

kerala

ETV Bharat / state

കുട്ടനാടിന്‍റെ സുസ്ഥിര വികസനം: ഭരണ പരിഷ്‌കാര കമ്മിഷന്‍റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു - sustainable

ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും കൂട്ടരും 'കുട്ടനാടിന്‍റെ സുസ്ഥിര വികസനം-ഭരണപരമായ പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.

ഭരണ പരിഷ്‌കാര കമ്മിഷന്‍റെ ആഭിമുഖ്യത്തിൽ സെമിനാർ

By

Published : Jul 8, 2019, 4:15 AM IST

Updated : Jul 8, 2019, 6:42 AM IST

ആലപ്പുഴ: കുട്ടനാടിന്‍റെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും കൂട്ടരും. ഇതിന്‍റെ ആദ്യ പടി എന്നോണം 'കുട്ടനാടിന്‍റെ സുസ്ഥിര വികസനം-ഭരണപരമായ പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഈ വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മിഷൻ നടത്തിവരുന്ന പഠനത്തിന്‍റെ ഭാഗമായാണ് കുട്ടനാട് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചത്.

കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ അധ്യക്ഷത ചേർന്ന യോഗത്തിൽ കാർഷിക മേഖലയുമായും പൊതുസമൂഹവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

കുട്ടനാടിന്‍റെ സുസ്ഥിര വികസനം: ഭരണ പരിഷ്‌കാര കമ്മിഷന്‍റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായാണ് ക്രമീകരിച്ചത്. സമുദ്രനിരപ്പിനേക്കാൾ താഴെ സ്ഥിതി ചെയ്യുന്നതും കൃഷിക്ക് പരമപ്രാധാന്യം നൽകുന്നതും ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമായ കുട്ടനാട് അടുത്തിടെ രണ്ട് പ്രളയങ്ങൾ അതിജീവിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സെമിനാർ കുട്ടനാട്ടിൽ നടത്തിയത്.
Last Updated : Jul 8, 2019, 6:42 AM IST

ABOUT THE AUTHOR

...view details