ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീണു. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ഇന്ന് (07.08.2022) പുലർച്ചെ മടവീണത്. മടവീഴ്‌ചയുണ്ടായ ഭാഗത്ത് പാടത്തിന്‍റെ പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽചിറ ജയന്‍റെ വീട് തകർന്നു.
കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച; ഒരു വീട് പൂർണമായും തകർന്നു - കുട്ടനാട്ടിൽ മടവീഴ്‌ച
കുട്ടനാട്ടിൽ മടവീഴ്‌ചയുണ്ടായി വീട് തകർന്നു. മുപ്പത്തഞ്ചിൽചിറ ജയന്‍റെ വീടാണ് തകർന്നത്.
കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച; ഒരു വീട് പൂർണമായും തകർന്നു
കഴിഞ്ഞ ദിവസം മടവീണ ചെമ്പടി- ചക്കങ്കരി പാടത്തിന്‍റെ സമീപത്തുള്ള പാടശേഖരമാണ് ഇത്. മടവീഴ്‌ച മൂലം വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത് വലിയ ആശങ്കയാണ് പ്രദേശവാസികളിൽ ഉണ്ടാക്കുന്നത്. സംഭവസ്ഥലം ജലസേചന, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. തുടർന്നാവും മട കെട്ടുവാനുള്ള നടപടികൾ ആരംഭിക്കുക.
ALSO READ: കരകവിഞ്ഞ് പമ്പ, തോരാമഴയിൽ മുങ്ങി കുട്ടനാട്; ക്യാമ്പുകൾ തുടങ്ങി, 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
Last Updated : Aug 7, 2022, 4:52 PM IST