ആലപ്പുഴ: വയലാറിൽ കൊലപ്പെട്ട നന്ദുവിന്‍റെ വീട്ടില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശനം നടത്തി. നന്ദുവിന്‍റെ അച്ഛന്‍ രാധാകൃഷണന്‍, അമ്മ രാജേശ്വരി, കുടുംബാംഗങ്ങള്‍ എന്നിവരെ അദ്ദേഹം സന്ദര്‍ശിച്ചു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സിപിഎമ്മും സർക്കാരും പൊലീസും സ്വീകരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാൻ കുറ്റമറ്റ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു - alappuzha
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാൻ കുറ്റമറ്റ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു
![വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു വയലാറിൽ നന്ദുവിന്‍റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു വയലാർ കൊലപാതകം ആലപ്പുഴ കുമ്മനം രാജശേഖരൻ Kummanam Rajasekharan visited Nandu's house in Vayalar Kummanam Rajasekharan alappuzha valayar murder case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10790904-870-10790904-1614348028159.jpg)
വയലാറിൽ നന്ദുവിന്‍റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു
വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു
സംസ്ഥാന പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണോയെന്ന് രണ്ട് ദിവസം നിരീക്ഷിക്കും. അല്ലെങ്കിൽ എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എം.എ. നന്ദുവിന്‍റെ വീട്ടിലും കുമ്മനം സന്ദര്‍ശനം നടത്തി. അര മണിക്കൂറിലേറെ നേരം വയലാറിൽ ചിലവഴിച്ച ശേഷമാണ് കുമ്മനം മടങ്ങിയത്.
Last Updated : Feb 26, 2021, 7:51 PM IST