ആലപ്പുഴ: പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലകളിൽ പുതുചരിത്രം സൃഷ്‌ടിക്കുകയാണ് കുടുംബശ്രീയിലെ കരുത്തുറ്റ വനിതകൾ. കുടുംബശ്രീ വഴി ഭവനനിര്‍മാണത്തില്‍ പരിശീലനം ലഭിച്ച വനിതകൾ കഴിഞ്ഞ കൊല്ലം ആലപ്പുഴ ജില്ലയില്‍ 14 ലൈഫ് ഭവനങ്ങളാണ് നിർമിച്ചത്. ഇതിന് പുറമെ പ്രളയ ദുരന്ത ബാധിതർക്ക് ഈനാട്- റാമോജി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നിർമിച്ച് നൽകുന്ന 121 ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് പിന്നിലും കുടുംബശ്രീ അംഗങ്ങൾ തന്നെയായിരുന്നു. 121 മനോഹര ഭവനങ്ങൾ വെറും എട്ടുമാസം കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചത്.
പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലയില്‍ പുതുചരിത്രമെഴുതി കുടുംബശ്രീ - alappuzha
പ്രളയ ദുരന്ത ബാധിതർക്ക് ഈനാട്- റാമോജി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നല്‍കുന്ന 121 വീടുകൾ വെറും എട്ടുമാസം കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചത്
പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നു വരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റെടുക്കുന്ന ചുമതകൾ ഇവർ കൃത്യതയോടെ നിർവഹിക്കുന്നുവെന്നത് കൂടുതൽ തൊഴിലവസരങ്ങൾ തേടിയെത്താൻ സഹായിക്കുന്നുവെന്ന് ഭവന നിർമ്മാണത്തിൽ പങ്കാളികളായ കുടുംബശ്രീ പ്രവർത്തകർ തന്നെ പറയുന്നു. ഇവരില്‍ പലരുടെയും വീടുകളും മഹാപ്രളയത്തിൽ നഷ്‌ടപ്പെട്ടവയാണ് എന്നതും എടുത്തുപറയേണ്ടയതാണ്. അങ്ങേയറ്റം ആത്മാർതഥയും തികഞ്ഞ അർപ്പണ മനോഭാവത്തോടെയും ഇവർ ചെയ്ത ജോലികളിൽ ഇവരുടെ അധ്വാനത്തിന്‍റെ വിയർപ്പ് മാത്രമല്ല സ്നേഹത്തിന്‍റെ മധുരവും കൂടി നിറഞ്ഞിട്ടുണ്ട്.