ആലപ്പുഴ:മാർക്ക്ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഇടപെട്ടതായി കരുതുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ വിവാദത്തിൽ ചിലരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്. തെറ്റ് ചെയ്‌തവർ അത് ബോധ്യപ്പെട്ട് തിരുത്തി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് നയിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്ക്ദാന വിവാദത്തിൽ കെ.ടി ജലീൽ ഇടപെട്ടതായി കരുതുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
മാർക്ക്ദാന വിവാദങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഈ മാസം പതിനാറിന് ചേരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മാർക്ക്ദാന വിവാദത്തിൽ കെ.ടി ജലീൽ ഇടപെട്ടതായി കരുതുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന മാർക്ക്ദാന വിവാദങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഈ മാസം പതിനാറിന് ചേരും. എന്നാൽ ഈ വിഷയത്തിലുള്ള നടപടിയെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്‍റെ വിദ്യാഭ്യാസ പാരമ്പര്യം രാജ്യത്തെ ഉയർന്ന തലത്തിലുള്ളതാണ്. അതിന് കളങ്കം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Last Updated : Dec 4, 2019, 4:13 PM IST