ആലപ്പുഴ: ഇന്ധന വിലവർധനയിലും കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിഷേധ ദിനം ആചരിച്ചു. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു.
ഇന്ധനവില വര്‍ധനവിനെതിരെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിഷേധം - ബി.എസ്.എൻ.എൽ
ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു.
![ഇന്ധനവില വര്‍ധനവിനെതിരെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിഷേധം KSRTEA BSNL OFFICE_MARCH ആലപ്പുഴ ബി.എസ്.എൻ.എൽ സി.ഐ.ടി.യു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7565687-1105-7565687-1591827932428.jpg)
രാജ്യത്തെ മോട്ടോർ വ്യവസായത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെയാണ് ദുരിതത്തിലാക്കുന്നത്. കോർപ്പറേറ്റുകൾക്ക് കുടപിടിക്കുന്ന നയമാണ് നരേന്ദ്രമോഡി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സി പോലുള്ള സ്ഥാപനങ്ങളെ പോലും ഇത് കാര്യമായി ബാധിക്കുമെന്നും ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി. യൂണിയൻ യൂണിറ്റ് സെക്രട്ടറി അജിത്ത് കുമാർ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സുനിതാ കുര്യൻ, യൂണിറ്റ് ട്രഷറർ ശബരീനാഥ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.