ആലപ്പുഴ: കെഎസ്ആർടിസി രണ്ടാം പുന:സംഘടന നടപ്പാക്കി തുടങ്ങിയതായി ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. കെഎസ്ആർടിസിയുടെ രണ്ടാം പുനസംഘടനയുടെ ഭാഗമായാണ് കെ സ്വിഫ്റ്റ് നടപ്പാക്കുന്നത്. അടുത്ത ആഴ്‌ച ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങും. ബജറ്റിൽ കെഎസ്ആർടിസിക്ക് വേണ്ടി അനുവദിച്ച തുകയും പദ്ധതികളും നടപ്പാക്കി തുടങ്ങി. കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ ഉടൻ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കെഎസ്ആർടിസി രണ്ടാം പുന:സംഘടന നടപ്പാക്കി തുടങ്ങിയതായി മന്ത്രി തോമസ് ഐസക്ക്
ബജറ്റിൽ കെഎസ്ആർടിസിക്ക് വേണ്ടി അനുവദിച്ച തുകയും പദ്ധതികളും നടപ്പാക്കി തുടങ്ങിയെന്ന് തോമസ് ഐസക്ക് പറഞ്ഞു
ധനമന്ത്രി തോമസ് ഐസക്ക്
ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെയുളള സ്റ്റാറ്റ്യൂട്ടറി പേമെന്‍റുകളും എണ്ണ വില കുടിശികയും തീർക്കും. എണ്ണകമ്പനികൾക്കുള്ള കുടിശ്ശിക തീർത്ത് നൽകും. പുനസംഘടനയെക്കുറിച്ച് മറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ പറഞ്ഞു.