കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ മരിച്ചു - ആലപ്പുഴ അപകടം
വിനോദസഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്‌ത്രീകളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
![കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4793708-thumbnail-3x2-acc.jpg)
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് വിനോദസഞ്ചാരികൾ മരിച്ചു
ആലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസു കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വിനോദസഞ്ചാരത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്‌ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രക്കാരിക്കും പരിക്കേറ്റു. ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.