ആലപ്പുഴ: മതപരമായ വിവേചനം സമൂഹത്തിൽ സൃഷ്ടിക്കാനാണ് ദേശവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും ഇതിന് കുട പിടിക്കുകയാണ്. സമൂഹത്തില്‍ അപവാദ പ്രചരണം നടത്തി മുസ്ലിം ജനതയെ തന്നെ ഭിന്നിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. ആലപ്പുഴയിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് എംവി ഗോപകുമാർ നയിക്കുന്ന ജനജാഗ്രതാ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശവിരുദ്ധ ശക്തികള്‍ മതപരമായ വിവേചനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: പികെ കൃഷ്ണദാസ്
പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടനയ്ക്കും സമൂഹത്തിനും മുസ്ലിങ്ങൾക്കും എതിരെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും ഇത് വസ്തുതാ വിരുദ്ധമാണെന്നും പികെ കൃഷ്ണദാസ്
മതപരമായ വിവേചനം സമൂഹത്തിൽ സൃഷ്ടിക്കാനാണ് ദേശവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്ന് പി കെ കൃഷ്ണദാസ്
പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടനയ്ക്കും സമൂഹത്തിനും മുസ്ലിങ്ങൾക്കും എതിരെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിംലീഗും ഇതുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ ശക്തികളുമായി ചേർന്ന് അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് പ്രചരിക്കുന്നത്. ഈ നീക്കം ആസൂത്രിതമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.