കേരളം

kerala

ETV Bharat / state

കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് തുടക്കം

120 പേര്‍ക്ക് ബോട്ടില്‍ ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കും. ടൂറിസം മേഖലയില്‍ പുതിയ സാധ്യത.

കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍  kottayam alappuzha kumarakam route  tourist cum passenger boat service  കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസ്  പാതിരാമണല്‍ ദ്വീപ്  കുമരകം പക്ഷിസങ്കേതം  ജലഗതാഗതം  കണ്ടക്‌ടഡ് ടൂര്‍ പാക്കേജ്  കുടുംബശ്രീ ലഘുഭക്ഷണശാല
കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് തുടക്കം

By

Published : Mar 15, 2020, 4:15 PM IST

Updated : Mar 15, 2020, 5:10 PM IST

ആലപ്പുഴ: വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ സാധ്യതകള്‍ തുറന്ന് കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് തുടക്കമായി. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പാസഞ്ചര്‍ സര്‍വീസിനൊപ്പം വിനോദസഞ്ചാര സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ബോട്ടിന്‍റെ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. 120 പേര്‍ക്ക് ഒരേസമയം ബോട്ടില്‍ യാത്ര ചെയ്യാം. 40 യാത്രക്കാര്‍ക്ക് എസി ക്യാബിനിലും 80 യാത്രക്കാര്‍ക്ക് നോണ്‍ എസി ക്യാബിനിലും ബോട്ട് യാത്ര ആസ്വദിക്കാം. പാതിരാമണല്‍ ദ്വീപ്, കുമരകം പക്ഷിസങ്കേതം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ ബോട്ടില്‍ സുരക്ഷിതയാത്ര ഒരുക്കും. കുട്ടനാടന്‍ മേഖലകളിലെ കനാല്‍ സൗന്ദര്യം ആസ്വദിക്കാനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയം-ആലപ്പുഴ റൂട്ടില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാര്‍ക്ക് റോഡ് ഗതാഗത തടസങ്ങളില്ലാതെ കുറഞ്ഞ സമയത്തില്‍ ആലപ്പുഴയിലെത്താമെന്നതും ബോട്ടിന്‍റെ ആകര്‍ഷണമാണ്. പാസഞ്ചര്‍ സര്‍വീസ്, ഡേ ക്രൂയീസ് സര്‍വീസ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ബോട്ടിന്‍റെ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് തുടക്കം

ആലപ്പുഴയില്‍ സര്‍ക്കാര്‍ തലത്തിലൊരുക്കുന്ന ആദ്യത്തെ കണ്ടക്‌ടഡ് ടൂര്‍ പാക്കേജാണിത്. കോട്ടയത്ത് നിന്നും രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയില്‍ എത്തിച്ചേരുന്ന ബോട്ട്, വൈകീട്ട് 5.30ന് ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട് രാത്രി 7.30ന് തിരികെ കോട്ടയത്ത് എത്തിച്ചേരും. ആലപ്പുഴക്കും കോട്ടയത്തിനുമിടയില്‍ പുഞ്ചിരി, മംഗലശ്ശേരി, കമലന്‍റെ മൂല, കൃഷ്‌ണന്‍ കുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ-കോട്ടയം റൂട്ടില്‍ എസി ക്യാബിനില്‍ 100 രൂപയും നോണ്‍ എസി ക്യാബിനില്‍ 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

രാവിലേയും വൈകുന്നേരവുമുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ക്കിടയില്‍ രാവിലെ പത്ത് മണിക്ക് ആലപ്പുഴയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട് വഴി ഉച്ചക്ക് 1.15ന് കുമരകം പക്ഷിസങ്കേതത്തില്‍ എത്തിച്ചേരും. തിരികെ 2.15ന് പുറപ്പെട്ട് വൈകീട്ട് 4.30ന് ആലപ്പുഴയിലും എത്തിച്ചേരും. ആലപ്പുഴ-കുമരകം റൂട്ടില്‍ എസി ക്യാബിനില്‍ 40 രൂപ കമ്മീഷനുള്‍പ്പെടെ 300 രൂപയും നോണ്‍ എസി ക്യാബിനില്‍ 30 രൂപ കമ്മീഷനുള്‍പ്പെടെ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ സഹായത്തോടെ ലഘുഭക്ഷണശാലയും ക്രമീകരിക്കും.

Last Updated : Mar 15, 2020, 5:10 PM IST

ABOUT THE AUTHOR

...view details