കേരളം

kerala

ETV Bharat / state

സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറ്റിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടല്‍ : കോടിയേരി - കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടല്‍

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്‍റെ നൂറാം വാർഷികാചരണം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്‌ത്  സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍

സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറ്റാന്‍ കാരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടല്‍ ; കോടിയേരി

By

Published : Oct 17, 2019, 11:46 AM IST

Updated : Oct 17, 2019, 12:08 PM IST

ആലപ്പുഴ : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറ്റിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കോൺഗ്രസുകാർ ഞായറാഴ്ച്ച യോഗം ചേരുന്നവർ മാത്രമായിരുന്നുവെന്നും ബ്രിട്ടനെതിരെ മാത്രമല്ല ജന്മിത്തത്തിനെതിരെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി പൊരുതിയെന്നും കോടിയേരി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ശക്തി ഇല്ലായിരുന്നുവെന്നും അല്ലെങ്കില്‍ ഇന്ത്യയില്‍ വിഭജനം ഉണ്ടാവുമായിരുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു .

സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി മാറ്റിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടല്‍ : കോടിയേരി
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്‍റെ നൂറാം വാർഷികാചരണം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ യോജിച്ച പ്രവർത്തനം അനിവാര്യമായിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ - സി.പി.എം ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സി.പി.ഐ(എം.എൽ) മായി കഴിയാവുന്ന രീതിയിൽ യോജിച്ചു പോകുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Last Updated : Oct 17, 2019, 12:08 PM IST

For All Latest Updates

ABOUT THE AUTHOR

...view details