കേരളം

kerala

ETV Bharat / state

മാവേലിക്കരയിൽ കൊടിക്കുന്നിലിന് ഹാട്രിക് വിജയം - mavelikkara

മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ ശബരിമല വിഷയവും പ്രളയവും പ്രളയാനന്തര പുനര്‍നിര്‍മ്മാണവും കത്തുന്ന വിഷയങ്ങളായി

കൊടിക്കുന്നില്‍ സുരേഷ്

By

Published : May 24, 2019, 1:48 AM IST

മാവേലിക്കര : അത്ഭുതങ്ങളോ അട്ടിമറിയോ സംഭവിച്ചില്ല,മാവലേിക്കര മണ്ഡലം യു.ഡി.എഫ് തൂത്തുവാരി. വ്യക്തമായ ഭൂരിപക്ഷത്തോടെ കൊടിക്കുന്നില്‍ സുരേഷ് ഹാട്രിക് വിജയം നേടി.

മാവലേിക്കര മണ്ഡലം തൂത്തുവാരി യു.ഡി.എഫ്

മണ്ഡലത്തില്‍ സുപരിചിതനായ വ്യക്തി എന്ന നിലയിലും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവ് എന്ന പദവിയും കൊടിക്കുന്നിലിന് ഗുണകരമായി. കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും പരമ്പാരാഗത യു.ഡി.എഫ് വോട്ടുകളും കൊടിക്കുന്നിലിന് അനുകൂലമായി നിന്നു. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ ശബരിമല വിഷയവും പ്രളയവും പ്രളയാനന്തര പുനര്‍നിര്‍മ്മാണവും കത്തുന്ന വിഷയങ്ങളായപ്പോള്‍ ഇടതു അനുകൂല വോട്ടുകള്‍ കൂടി വലതു പക്ഷത്തേക്ക് മറിഞ്ഞെന്നു വേണം മനസിലാക്കാന്‍. എന്‍എസ്എസ്, എസ്എന്‍ഡിപി, കെ.പി.എം.എസ് തുടങ്ങിയ സംഘടനകള്‍ക്കും ക്രൈസ്തവ വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് വിധി അനുകൂലമായെന്ന് വേണം പറയാന്‍. എന്‍.ഡി.എ വോട്ടിങ് ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ഒഴിച്ചാല്‍ മണ്ഡലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ആറും എല്‍.ഡി.എഫിന് ഒപ്പം നിന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാറിനെ അത്തരം അനുകൂല ഘടകങ്ങളും തുണച്ചില്ല എന്നു വേണം കരുതാൻ.

ABOUT THE AUTHOR

...view details