കേരളം

kerala

ETV Bharat / state

മാവേലിക്കരയുടെ സ്വീകരണം ഏറ്റുവാങ്ങി കൊടിക്കുന്നിൽ സുരേഷ് - election campaign

കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയുടെ സ്വാധീനം മൂലമുണ്ടാകുന്ന വോട്ടുനഷ്ടം നികത്താൻ മറ്റുവഴികൾ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ്

By

Published : Apr 12, 2019, 2:08 PM IST

Updated : Apr 12, 2019, 3:48 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സ്വീകരണ പരിപാടികളിൽ പങ്കെടുത്ത് മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും കൊടിക്കുന്നിൽ സുരേഷ്.

എൻഎസ്എസിന്‍റെ പിന്തുണയുണ്ടെങ്കിലും കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള ഇടഞ്ഞുനിൽക്കുന്നത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. പിള്ളക്ക് സ്വാധീനമുള്ള പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിൽ ഇത് കൊടിക്കുന്നിൽ സുരേഷിന് തിരിച്ചടിയായേക്കും. എന്നാൽ അത്തരമൊരു ആശങ്കയില്ലെന്നും പിള്ളയുടെ സ്വാധീനം മൂലം ഉണ്ടാകുന്ന വോട്ടുനഷ്ടം നികത്താൻ മറ്റു വഴികൾ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മാവേലിക്കരയുടെ സ്വീകരണം ഏറ്റുവാങ്ങി കൊടിക്കുന്നിൽ സുരേഷ്
Last Updated : Apr 12, 2019, 3:48 PM IST

ABOUT THE AUTHOR

...view details