കേരളം

kerala

കെ.എം ബഷീറിനെ അനുസ്മരിച്ച് ആലപ്പുഴ പ്രസ് ക്ലബ്ബ്

ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന അനുസ്മരണ ചടങ്ങിൽ അഡ്വ.എ.എം ആരിഫ് എംപി, പ്രസ് ക്ലബ്ബ് സെക്രട്ടറി ആർ. രാജേഷ്, ജോയിന്‍റ് സെക്രട്ടറി ബിനീഷ് പുന്നപ്ര തുടങ്ങിയവർ പങ്കെടുത്തു.

By

Published : Aug 3, 2020, 5:21 PM IST

Published : Aug 3, 2020, 5:21 PM IST

ആലപ്പുഴ  ചരമവാർഷികം  അനുസ്മരണ സമ്മേളനം  ആലപ്പുഴ പ്രസ് ക്ലബ്ബ്  ശ്രീറാം വെങ്കിട്ടരാമൻ  KM Basheer remembrance ceremony  Alappuzha press club  death anniversary  sreeram venkittaraman  km basheer
ആലപ്പുഴ പ്രസ് ക്ലബ്ബിൽ കെ.എം ബഷീർ അനുസ്‌മരണം

ആലപ്പുഴ:സിറാജ്‌ ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരിക്കെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കെ.എം ബഷീറിന്‍റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന അനുസ്മരണ ചടങ്ങ് അഡ്വ.എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.

വാർത്തകളിലൂടെയുള്ള ഇടപെടലുകൾ കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മാധ്യമ പ്രവർത്തകനായിരുന്നു കെ.എം ബഷീറെന്ന് ആരിഫ് എംപി അനുസ്മരിച്ചു. സൗമ്യമായ പെരുമാറ്റത്താലും ആത്മാർഥമായ ഇടപെടലുകൾ കൊണ്ടും സഹപ്രവർത്തകവരുടെയും പൊതുസമൂഹത്തിന്‍റെയും മനം കവരാൻ ബഷീറിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രസ് ക്ലബ്ബ്‌ പ്രസിഡന്‍റ് കെ.യു ഗോപകുമാർ അധ്യക്ഷത വഹിച്ചു.

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ അനുസ്മരണ സമ്മേളനം അഡ്വ.എ.എം ആരിഫ് എംപി ഉദ്‌ഘാടനം ചെയ്‌തു

പ്രസ് ക്ലബ്ബ് സെക്രട്ടറി ആർ. രാജേഷ്, ജോയിന്‍റ് സെക്രട്ടറി ബിനീഷ് പുന്നപ്ര തുടങ്ങിയവർ അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തു. കെ.എം ബഷീറിന്‍റെ ചിത്രത്തിന് മുന്നിൽ സഹപ്രവർത്തകർ പുഷ്‌പാർച്ചന നടത്തി. കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഷന്‍ കാലാവധിക്കിടെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അനുസ്മരണ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് മൂന്നിന്‌ പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ച് കെ.എം ബഷീറിന്‍റെ ബൈക്കില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details