കേരളം

kerala

ETV Bharat / state

പി.എസ്.സി അട്ടിമറിച്ച് ഇടതുപക്ഷ സർക്കാർ യുവാക്കളെ വഞ്ചിച്ചുവെന്ന് കെ.എസ്‌.യു - കെ.എസ്‌.യു

സ്വന്തം പാർട്ടിക്കാരെയും കുടുംബക്കാരെയും സർക്കാർ ജോലിയിൽ തിരുകി കയറ്റുന്ന സർക്കാരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്‍റേതെന്നും കെ.എസ്.യു

പി.എസ്.സി അട്ടിമറിച്ച് ഇടതുപക്ഷ സർക്കാർ യുവാക്കളെ വഞ്ചിച്ചുവെന്ന് കെ.എം അഭിജിത്ത്

By

Published : Oct 13, 2019, 8:32 PM IST

ആലപ്പുഴ : പി.എസ്.സി അട്ടിമറിച്ച് യുവാക്കളെ വഞ്ചിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. അരൂരിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്‌മാന്‍റെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിക്കാരെയും കുടുംബക്കാരെയും സർക്കാർ ജോലിയിൽ തിരുകി കയറ്റുന്ന സർക്കാരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്‍റേതെന്നും അഭിജിത്ത് ആരോപിച്ചു. സമസ്‌ത മേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. കെ.എസ്.യുവിലൂടെ കടന്നുവന്ന് യൂത്ത് കോൺഗ്രസിലൂടെയും മഹിളാ കോൺഗ്രസിലൂടെയും മികച്ച പ്രവർത്തനം കാഴ്‌ചവച്ച നല്ലൊരു സംഘാടകയും പൊതു പ്രവർത്തകയുമാണ് ഷാനിമോൾ .അരൂരിന്‍റെ വികസന കിതപ്പിന് പരിഹാരം ഉണ്ടാക്കുന്നതിനായി ഷാനിമോളുടെ വിജയം അനിവാര്യമാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും വഞ്ചിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താവട്ടെ ഈ തെരഞ്ഞെടുപ്പെന്നും അഭിജിത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details