ക്ഷാമ ബത്ത കൊടുക്കും: പ്രചരണം അടിസ്ഥാനരഹിതമെന്ന് തോമസ് ഐസക് - തോമസ് ഐസക്
കേന്ദ്രസർക്കാർ വായ്പ ഒരുമിച്ചെടുക്കാൻ അനുവാദം നൽകാത്തതിനാലാണ് കുടിശ്ശിക വൈകുന്നതെന്ന് തോമസ് ഐസക്.
ആലപ്പുഴ : ജീവനക്കാരുടെ പുതുക്കിയ ക്ഷാമ ബത്ത മാറ്റിവെക്കുന്നുവെന്ന തരത്തിലുളള പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഈ മാസത്തെ ശമ്പളം മുതൽ സർക്കാർ ജീവനക്കാർക്ക് മുഴുവൻ പുതുക്കിയ ഡി ഐ ശമ്പളത്തോടൊപ്പം അനുവദിക്കുന്നതാണ്. കുടിശ്ശികയും പണമായി തന്നെ നൽകാനാണ് തീരുമാനിച്ചിട്ടുളളത്. അല്ലാതെ പി എഫിൽ ലയിപ്പിക്കാനല്ല. എന്നാൽ കുടിശ്ശിക നൽകുന്നത് ഈ മാസം അവസാനത്തേക്കോ അടുത്ത മാസം ആദ്യത്തേക്കോ മാറ്റി വെക്കുകയാണ്. കേന്ദ്രസർക്കാർ വായ്പ ഒരുമിച്ചെടുക്കാൻ അനുവാദം നൽകാത്തത് കൊണ്ടാണിത്. 8000 കോടി രൂപയാണ് വായ്പയായി അനുവദിച്ചിട്ടുളളത് എന്നാൽ ഇത്രയും തുക ഒന്നിച്ചെടുക്കാൻ നമുക്ക് അനുവാദമില്ല. അടുത്ത ഗഡു ലഭിക്കുന്നതോടെ കുടിശ്ശിക നൽകി തീർക്കുമെന്നും തോമസ് ഐസക് പറഞ്ഞു.