കേരളം

kerala

ETV Bharat / state

കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു - വേമ്പനാട്ട് കായല്‍

ആലപ്പുഴ മുഹമ്മ സ്വദേശികളായ നെബിൻ, ജിയോ എന്നിവരാണ് മരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍

കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

By

Published : May 11, 2019, 9:05 PM IST

ആലപ്പുഴ:ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ കായലില്‍ മുങ്ങി മരിച്ചു. വേമ്പനാട്ട് കായലിൽ ജെട്ടിക്ക് വടക്ക് ഭാഗത്ത് സ്വകാര്യ റിസോർട്ടിന് സമീപം കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ രണ്ട് പേരാണ് മുങ്ങി മരിച്ചത്. മുഹമ്മ പതിനൊന്നാം വാർഡ് കൊച്ചുപട്ടാറ കിഴക്കേ വെളി ജോസ്കുട്ടി- ഷീല ദമ്പതികളുടെ മകൻ ജിയോ മോൻ (13), കാട്ടിപ്പറമ്പിൽ ബെന്നിച്ചന്‍-ഷാരി ദമ്പതികളുടെ മകൻ നെബിൻ (17) എന്നീ വിദ്യാർഥികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.3‌0 ഓടെയാണ് അപകടം.

മരിച്ച നെബിന്‍റെ സഹോദരൻ നോബിളിന്‍റെ ആദ്യ കുർബാന കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നെബിനും ജിയോയും മുങ്ങി താഴുന്നത് കണ്ട് കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മ പോലീസും ചേർത്തലയിൽ നിന്നും ആലപ്പുഴ നിന്നും ഫയർഫോഴ്സും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിയോമോന്‍റെ അമ്മ ഷീല റിയാദിൽ നഴ്സാണ്. സഹോദരി പ്ലസ് ടു വിദ്യാർഥിനി ലിയാ മോൾ.

ABOUT THE AUTHOR

...view details