ആലപ്പുഴ:vintage vehicles Alappuzhacherthalaവാഹനങ്ങളെയും വാഹനപ്രേമികളെയും കുറിച്ച് ഒരുപാട് നാം കേട്ടിട്ടുണ്ട്. എന്നാൽ വാഹനകമ്പം ജീവിതത്തിന്‍റെ ഭാഗമാക്കുന്ന ചിലർ മാത്രമേയുണ്ടാവൂ. അത്തരത്തിലൊരാളാണ് ചേർത്തലക്കാരുടെ കെ.കെ ചന്ദ്രശേഖരന്‍. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഒട്ടേറെ വാഹനങ്ങൾ നന്നാക്കുകയും ചിലപ്പോഴൊക്കെ കൗതുകം കൊണ്ട് അവ സ്വന്തമാക്കുന്നതുമാണ് ചന്ദ്രശേഖരന്‍റെ രീതി.
ലോകത്ത് ചുരുക്കം ആളുകളുടെ ശേഖരത്തിലുള്ള 'ഫിയറ്റ് 600' സീരീസിൽ പെടുന്ന കുഞ്ഞൻ കാർ പഴയകാല ഓട്ടോമൊബൈൽ മെക്കാനിക്കായ ചന്ദ്രൻ ചേട്ടന്‍റെ അമൂല്യ ശേഖരമാണ്. കാരണം ഇന്ത്യയില്‍ ഇതിന്‍റെ ഒരേ ഒരു ഉടമ കെ.കെ ചന്ദ്രശേഖരനാണ്.
1955 മുതൽ 1969 വരെയായിരുന്നു കമ്പനി ഈ കാർ ഇറക്കിയിരുന്നത്. വെറും 650 കിലോ മാത്രം ഭാരമുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവായ കുഞ്ഞൻ കാർ സിംഗപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്‌തതാണ്.
Also Read: പഴയ വാഹനം പൊളിയ്‌ക്കല്‍ നയം; പുതുക്കി പണിത വാഹനങ്ങള്‍ക്ക് ആവശ്യക്കാരില്ല
1985ല്‍ ജോലി സംബന്ധമായി പൂനെയിൽ എത്തിയ ചന്ദ്രൻ, ഉടമസ്ഥർ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന വാഹനം കാണ്ടു. ഉടൻ തന്നെ അത് സ്വന്തമാക്കി. അന്ന് രാത്രി തന്നെ ചെറിയ പണികളൊക്കെ ചെയ്ത് ചേർത്തലയിലേക്ക് സ്വന്തമായി ഓടിച്ചുകൊണ്ടുവരുകയായിരുന്നു. ആദ്യം ഗോവ രജിസ്‌ട്രേഷനായിരുന്നു. പിന്നീട് കർണാടക രജിസ്‌ട്രേഷനിലേക്കും അതിനു ശേഷം കേരള രജിസ്‌ട്രേഷനിലേക്കും മാറ്റി.