ആലപ്പുഴ: അർഹരായ എല്ലാ കർഷകരിലേക്കും കിസാൻ ക്രെഡിറ്റ് കാർഡ് എത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന ക്യാമ്പയിന്‍റെ ജില്ലാ തല ഉദ്ഘാടനം കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. റിസർവ് ബാങ്കിന്‍റെയും ലീഡ് ബാങ്കിന്‍റെയും ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്രേരിപ്പിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.
കിസാൻ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം കലക്ടർ നിർവഹിച്ചു
ജില്ലയിൽ 53 ശതമാനം പേർക്കാണ് ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളത്
കിസാൻ ക്രഡിറ്റ് കാർഡ് ക്യാമ്പയിൻ; ജില്ലാ തല ഉദ്ഘാടനം കളക്ടർ നിർവഹിച്ചു
ജില്ലയിൽ 53 ശതമാനം പേർക്കാണ് ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുള്ളത്. കർഷകർക്ക് കുറഞ്ഞ പലിശക്ക് കൃഷിയാവശ്യത്തിനായി പണം പിൻവലിക്കാൻ അവസരം നൽകുന്നു എന്നതാണ് കെസിസിയുടെ പ്രത്യേകത. ഒരു വർഷത്തേക്ക് കൂട്ടുപലിശ ഉണ്ടാകില്ല. യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ വിആർ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.