ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 'കില'യും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾക്കായി പരിശീലനം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളും കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ പരിശീലനം നടത്തി വരികയാണ് 'കില'. അതിന്‍റെ ഭാഗമായാണ് ജില്ലയിലും പരിശീലന പരിപാടി സംഘടിപ്പിച്ചത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളും കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ പരിശീലനം നടത്തി വരികയാണ് 'കില'. അതിന്‍റെ ഭാഗമായാണ് ജില്ലയിലും പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ജില്ല കളക്ടർ എ അലക്സാണ്ടർ അധ്യക്ഷനായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനീഷ് ക്ലാസെടുത്തു. പഞ്ചായത്ത് ഉപ ഡയറക്ടർ എസ് ശ്രീകുമാർ, ഹാസാർഡ് അനലിസ്റ്റ് റോണു മാത്യു, ജില്ല മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ആശ സി എബ്രഹാം (ഡെപ്യൂട്ടി കലക്ടർ ദുരന്ത നിവാരണം), കില അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് വിനോദ് കെ, ഡോ. കോശി സി എബ്രഹാം, കില ജില്ല കോർഡിനേറ്റർ പി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.