ഷാർജയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - latest alappuzha
പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കേളമംഗലം കുറുപ്പശ്ശേരി വീട്ടിൽ പരേതനായ ചെല്ലപ്പന്‍റെ മകൻ സാബു (52) ആണ് മരിച്ചത്.
![ഷാർജയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു ഷാർജയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു latest alappuzha covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7165145-831-7165145-1589272843180.jpg)
ഷാർജയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
ആലപ്പുഴ: കൊവിഡ് ബാധിച്ച് ചേർത്തല സ്വദേശി ഷര്‍ജയില്‍ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കേളമംഗലം കുറുപ്പശ്ശേരി വീട്ടിൽ പരേതനായ ചെല്ലപ്പന്‍റെ മകൻ സാബു (52) ആണ് മരിച്ചത്. 14 വർഷമായി ഷാർജയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്നു. കൊവിഡ് ബാധിച്ച് ഷാർജയിലെ കുവൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 8 മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. ഇന്ന് പുലർച്ചെയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. അമ്പിളിയാണ് ഭാര്യ, ദേവിക മകളാണ്.