കേരളം

kerala

ETV Bharat / state

കേരള എൻജിഒ യൂണിയൻ ആലപ്പുഴയിൽ കലാജാഥ സംഘടിപ്പിച്ചു - Kerala NGO Union

നേരറിവുകൾ എന്ന പേരിലുള്ള കലാജാഥയ്ക്ക് പൂച്ചാക്കലും ചേർത്തലയിലും വരവേൽപ്പ് നൽകി

കേരള എൻജിഓ യൂണിയൻ  കലാജാഥ  ആലപ്പുഴ  Kala Jatha organized  Kerala NGO Union  alapuzha
കേരള എൻജിഒ യൂണിയൻ ആലപ്പുഴയിൽ കലാജാഥ സംഘടിപ്പിച്ചു

By

Published : Mar 5, 2021, 9:29 PM IST

ആലപ്പുഴ:സമകാലിക ജീവിത യാഥാർഥ്യങ്ങൾ പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ
കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി കലാജാഥ സംഘടിപ്പിച്ചു. നേരറിവുകൾ എന്ന പേരിലുള്ള കലാജാഥയ്ക്ക് പൂച്ചാക്കലും ചേർത്തലയിലും ഊഷ്മളമായ വരവേൽപ്പ് നൽകി. പൂച്ചാക്കൽ തെക്കേക്കര, ചേർത്തല താലൂക്ക് ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ അവതരിപ്പിച്ച കലാജാഥയ്ക്ക് ജീവനക്കാരും വർഗബഹുജന സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് ആവേശകരമായ വരവേൽപ്പ് നൽകി.

ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദ്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി വിശ്വംഭരൻ, സാന്ത്വനം പാലീയേറ്റീവ് കെയർ ചെയർമാൻ കെ രാജപ്പൻനായർ, പി ഷാജിമോഹൻ, എസ്.ആർ ഇന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ ബഷീർ, ജില്ലാ സെക്രട്ടറി ബി. സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ, ജില്ലാ ട്രഷറർ സി .സിലീഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ എസ് .രഞ്ജിത്ത്, പി .കെ മധുപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details