ആലപ്പുഴ: ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതും ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ജില്ലയില്‍ കനത്ത ലഭിച്ചത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജില്‍ സെന്‍റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറ് കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ ജില്ലയില്‍ രണ്ടു ക്യാമ്പുകളായി 9 കുടുംബങ്ങളിലെ 25 പേരാണുള്ളത്.