ആലപ്പുഴ:നിയമം വ്യാഖ്യാനിക്കേണ്ടത് വിജിലൻസ് അല്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിയമം വ്യാഖ്യാനിക്കാൻ സംസ്ഥാനത്ത് നിയമവകുപ്പും അതിന്‍റെ ഉദ്യോഗസ്ഥരുമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
നിയമം വ്യാഖ്യാനിക്കേണ്ടത് വിജിലൻസ് അല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് - thomas issac ksfe news
നിയമം വ്യാഖ്യാനിക്കാൻ സംസ്ഥാനത്ത് നിയമവകുപ്പും അതിന്‍റെ ഉദ്യോഗസ്ഥരുമുണ്ടെന്നും വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു
കെഎസ്എഫ്ഇയെ കുറിച്ചുള്ള വിജിലൻസ് കണ്ടെത്തലുകളെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഇ ഇടപാടുകൾ സുതാര്യമാണ്. ആർക്കും ഇവിടെ പരിശോധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. പണം ട്രഷറിയിൽ അടക്കണമെന്ന് നിർബന്ധമില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്നും ബിജെപിയുടെ സംഘടനയായി ഇഡി അധപതിക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ട്. അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട കാര്യമില്ലെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.