ആലപ്പുഴ: സര്‍ക്കാരിനെതിരെ എൻഎസ്എസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ വസ്തുതാപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതാപരമല്ലാത്ത വിമര്‍ശനങ്ങള്‍, അത് സ്വീകരിക്കേണ്ട ജനവിഭാഗങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന് അവരുടേതായ നിലപാടുണ്ട്. എൻഎസ്എസ് എല്ലാക്കാലത്തും സമദൂര നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരുഘട്ടത്തിൽ ശരിദൂര നിലപാടും അവർ സ്വീകരിച്ചതായി കണ്ടിട്ടുണ്ട്. സർക്കാരിനെ വിമർശിക്കേണ്ടതായ യാതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വസ്തുതയില്ലാത്ത വിമർശനങ്ങള്‍ ജനങ്ങളേറ്റെടുക്കില്ല"; എൻഎസ്എസിനെതിരെ മുഖ്യമന്ത്രി - pinarayi vijayan news
എന്‍എസ്എസിന് അവരുടേതായ നിലപാടുണ്ട്. എൻഎസ്എസ് എല്ലാക്കാലത്തും സമദൂര നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് പിണറായി വിജയൻ
ഇടതുപക്ഷത്ത് നിന്ന് ആളുകൾ ബിജെപിയിലേക്ക് കൊഴിഞ്ഞുപോകുന്നു എന്ന വാദം ഉന്നയിക്കുന്നത്, കോണ്‍ഗ്രസ് ബിജെപിയെ ശക്തിപ്പെടുത്തുന്നുവെന്ന വസ്തുത മറച്ചുവയ്ക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സ്വയം വിൽപ്പനയ്ക്ക് വയ്ക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ബിജെപി ശക്തിപ്രാപിച്ച സ്ഥലങ്ങളെല്ലാം തന്നെ മുമ്പ് കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളായിരുന്നു. കോൺഗ്രസിലെ പല നേതാക്കളും ഇപ്പോൾ ബിജെപിയിലാണുള്ളത്. കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.