ബാലശങ്കറിന്‍റെ ആരോപണം; സിപിഎം മറുപടി പറയാതെ ഒളിച്ചുകളിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ - allegation of Balashankar against BJP
ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസിനെ തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ആലപ്പുഴയിൽ പറഞ്ഞു
ആലപ്പുഴ: ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ ആരോപണത്തിൽ സിപിഎം മറുപടി പറയാതെ ഒളിച്ചുകളിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കേരളത്തിൽ ബിജെപി- സിപിഎം രഹസ്യധാരണയുണ്ട്. ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസിനെ തകർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബാലശങ്കർ ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ'ന്‍റെ വക്താവും ചെങ്ങന്നൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട വ്യക്തിയുമാണ്. അദ്ദേഹം ഉന്നയിച്ച ആരോപണം ഗുരുതരമാണ്. കാലങ്ങളായി കോൺഗ്രസും ഇതു തന്നെയാണ് പറയുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ ഏറ്റവും മികച്ച പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇരിക്കൂർ അടക്കം എല്ലായിടത്തെയും പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകും. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വിജയമാകണം ലക്ഷ്യമെന്നും കെ.സി വേണുഗോപാൽ എം.പി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.