ആലപ്പുഴ: തീരദേശ പരിപാലന നിയമം അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ടി.എന്‍ പ്രതാപന്‍ നയിച്ച തീരദേശ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്‌മാന്‍റെ പ്രചരണാര്‍ഥമാണ് പദയാത്ര സംഘടിപ്പിച്ചത്.
'മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു'; സർക്കാരിനെതിരെ കെ.സി വേണുഗോപാല്‍ - k c venugopal latest statement
മണ്ണെണ്ണ ഉൾപ്പെടെയുള്ള സബ്‌സിഡി അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയാകും ഉപതെരഞ്ഞെടുപ്പെന്ന് കെ.സി വേണുഗോപാല്‍

കഴിഞ്ഞ മൂന്നര വർഷം തീരദേശ മേഖലെയെ അവഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ പല പദ്ധതികളും പിണറായി വിജയന്‍റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചു. കഴിഞ്ഞ മൂന്നര വർഷം ഈ മേഖലയിൽ ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. മണ്ണെണ്ണ ഉൾപ്പെടെയുള്ള സബ്‌സിഡി അട്ടിമറിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയാകും ഈ ഉപതെരഞ്ഞെടുപ്പെന്നും വേണുഗോപാല്‍ പറഞ്ഞു. നൂറ് കണക്കിന് പ്രവർത്തകർ പദയാത്രയിൽ അണിനിരന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ ദേശീയ ചെയർമാൻ ടി.എൻ പ്രതാപൻ ജാഥ ക്യാപ്റ്റനായി നയിച്ച പദയാത്ര പാട്ടം പള്ളിക്ക് സമീപം നിന്ന് ആരംഭിച്ച് ചാപ്പക്കടവില്‍ സമാപിച്ചു.