ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ വീട് ആക്രമിച്ചതായി പരാതി. വീട്ടിലെത്തി ഫേസ്‌ബുക്ക് ലൈവ് ചെയ്‌തയാൾ ജനൽചില്ല് തകർത്തെന്നാണ് പരാതിയില്‍ പറയുന്നത്. ബാനർജി സലിം എന്നയാൾക്കെതിരെയാണ് കോൺഗ്രസിന്‍റെ പരാതി. ഇയാൾ സിപിഎം പ്രവർത്തകൻ ആണെന്നും യുഡിഎഫ് ആരോപിച്ചു. അതേസമയം ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.
അരിത ബാബുവിന്‍റെ വീടിന് നേരെ ആക്രമണം, പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് - kayamkulam udf candidate
ബാനർജി സലിം എന്നയാൾക്കെതിരെയാണ് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് നാളെ യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട് ആക്രമിച്ചതായി പരാതി
സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് നാളെ യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കുപ്രചരണം നടത്തിയ ഇയാൾക്കെതിരെ അന്നും പൊലീസിൽ പരാതി നൽകിയിരുന്നെന്ന് അരിത ബാബു പറഞ്ഞു.