ആലപ്പുഴ: ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ആലപ്പുഴ ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു - ആലപ്പുഴ പുതിയ വാര്‍ത്ത
ദേശീയപാതയിലെ കുഴിയിൽ വീണ് കായംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ ഉദയകുമാറിന് പരിക്കേറ്റു.
ആലപ്പുഴ ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു
ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദേശീയപാതയിൽ കൃഷ്‌ണപുരത്തെ കുഴിയിൽ വീണാണ് പരിക്കേറ്റത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സാരമായ പരിക്കുകളായതിനാല്‍ വൈദ്യ പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷം ആശുപത്രി വിട്ടു.