കായംകുളം മണ്ഡലത്തിൽ 121 കോടി ചെലവിൽ എട്ട് പാലങ്ങള്‍ - KAYAMKULAM
സംസ്ഥാനത്തൊട്ടാകെ 517 പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ നൂറിന് മുകളിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണ മേഖലയിൽ വിപ്ലവം തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ:കായംകുളം നിയോജക മണ്ഡലത്തിൽ 120.7 കോടി രൂപ ചെലവിൽ എട്ട് പാലങ്ങളാണ് സർക്കാർ നിർമിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. ഷഹിദാർപള്ളി ടെക്സ്മോ ജംഗ്ഷൻ റോഡിൽ കരിപ്പുഴ തോടിന് കുറുകെ നിർമിക്കുന്ന പാർക്ക് ജംഗ്ഷൻ പാലത്തിന്‍റെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെ 517 പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ നൂറിന് മുകളിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണ മേഖലയിൽ വിപ്ലവം തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 5.46 കോടി രൂപ ചെലവിൽ ഏഴര മീറ്റർ കാരിയേജ് വേയും ഒന്നര മീറ്റർ വീതിയിൽ ഇരു വശങ്ങളിലും നടപ്പാതയും ഉൾപ്പെടെ പതിനൊന്ന് മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ, നഗരസഭാധ്യക്ഷൻ എൻ. ശിവദാസൻ, കൗൺസിലർമാരായ സജ്‌ന ഷഹീർ, ഷീബദാസ്, കോ -ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ എം എ അലിയാർ, സുപ്രണ്ടിംഗ് എഞ്ചിനീയർ മഞ്ജുഷ പി ആർ എന്നിവർ പ്രസംഗിച്ചു.