ആലപ്പുഴ:പാലം, കയറ്റം, ഇറക്കം, പൊതു റോഡിലെ സിഗ്നല്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികളെ വരവേല്‍ക്കുകയാണ് കായംകുളം സ്വകാര്യ ഡ്രൈവിങ് സ്കൂള്‍. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ളതടക്കം നിരവധി നൂതന സംവിധാനങ്ങളാണ് ഡ്രൈവിങ് പഠനത്തിനായി ഒരുക്കിയിരിക്കുന്നത്.
പാലം, കയറ്റം, ഇറക്കം, സിഗ്നല്‍ സംവിധാനം; ഗ്രൗണ്ടില്‍ റോഡൊരുക്കി ഡ്രൈവിങ് സ്കൂള്‍ - കായംകുളം ഡ്രൈവിംഗ് സ്കൂളിലെ ഗ്രൗണ്ട്
കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ളതടക്കം നിരവധി സംവിധാനങ്ങളാണ് ഡ്രൈവിങ് പഠനത്തിനായി ഒരുക്കിയിരിക്കുന്നത്.
പാലം, കയറ്റം, ഇറക്കം, സിഗ്നല്‍ സംവിധാനം; ഗ്രൗണ്ടില്‍ റോഡൊരുക്കി അനിൽകുമാറിന്‍റെ ഡ്രൈവിംഗ് സ്കൂള്‍
നൂതനമായ പഠന രീതിയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉടമ പറയുന്നു. ഡ്രൈവിങ് പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടാണ് പ്രധാന പ്രത്യേകത. കയറ്റം കയറാനും ഇറങ്ങാനും പാലത്തിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്കൂളിലെ ഗ്രൗണ്ടിലൂടെ വാഹനമോടിച്ച് തന്നെ പഠിപ്പിക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത.
Also Read: ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സ്വകാര്യ മേഖലയ്ക്ക് അനുമതിയുമായി കേന്ദ്രം