ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ജ്വല്ലറിയിൽ കവർച്ച. ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറി കുത്തി തുറന്നാണ് മോഷണം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുൻഭാഗത്തെ ഷട്ടർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 25 പവനിലധികം മോഷണം പോയെന്ന് ജ്വല്ലറിയുടമ പരാതിപ്പെട്ടു.
കരുവാറ്റയിൽ ജ്വല്ലറിയിൽ കവർച്ച; 25 പവനിലധികം മോഷണം പോയതായി പരാതി - theft case
ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.
കരുവാറ്റയിൽ ജ്വല്ലറിയിൽ കവർച്ച; അഞ്ച് പവനിലധികം മോഷണം പോയതായി പരാതി
ഒരാഴ്‌ചക്കിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞ ദിവസം സമീപത്തെ ബാങ്കിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. സിസിടിവിയിൽ മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിരലടയാളം പതിയാതിരിക്കാൻ കൈയുറകൾ ഉൾപ്പടെ ഉപയോഗിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. മുഖം വ്യക്താമാകാതിരിക്കാൻ തലയും മുഖവും ഉൾപ്പടെ മറയുന്ന തരത്തിലുള്ള മാസ്‌കും മോഷ്ടാവ് ധരിച്ചിരുന്നു. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 18, 2021, 2:48 PM IST