ആലപ്പുഴ: ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്നറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതിയായിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ മനസുനിറയെ. പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്‍റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസില്‍ കാര്‍ത്ത്യായനി അമ്മ നാലാം തരം പാസായത്. അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാന്‍ തീരുമാനിച്ചത്.
കൊവിഡിനെ കുറിച്ച് അറിഞ്ഞു; അക്ഷരങ്ങളില്‍ ആശ്വാസം നിറച്ച് അക്ഷര മുത്തശി - കൊവിഡ് 19 രോഗം
അവശതകളെ മറന്ന് 'സാക്ഷരതാ പ്രേരക്' പദ്ധതിയുടെ സഹായത്തോടെ കൈപിടിച്ചെഴുതിയ കത്തിൽ കാർത്ത്യായനി അമ്മ ഒപ്പുവച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരക്ഷീണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാന്‍ തീരുമാനിച്ചത്.

അവശതകൾ മറന്ന് 'സാക്ഷരതാ പ്രേരക്' പദ്ധതിയുടെ സഹായത്തോടെ കൈപിടിച്ചെഴുതിയ കത്തിൽ കാർത്ത്യായനി അമ്മ ഒപ്പുവച്ചു. 'എന്‍റെ പ്രിയപ്പെട്ട മക്കളെ, എന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനി അമ്മ. കൊവിഡിനെ നമുക്ക് ഒരുമിച്ച് നേരിടാം. ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഇക്കാര്യം അറിഞ്ഞ ആലപ്പുഴ ജില്ല കലക്ടര്‍ എം. അഞ്ജന കാര്‍ത്ത്യായനി അമ്മയുടെ വീട്ടില്‍ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി.
ഹസ്‌ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പു കൈകളോടെ നമസ്‌തെ പറഞ്ഞാണ് കാർത്ത്യായനി അമ്മ കലക്ടറെ സ്വീകരിച്ചത്. കൊവിഡ് 19 രോഗം പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുൻകരുതലുകളും ശുചിത്വ ശീലങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും കാർത്ത്യായനി അമ്മയുമായി കലക്ടർ ചർച്ച ചെയ്‌തു. നാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിൽ പോയ വിശേഷങ്ങളും കലക്ടർ ചോദിച്ചറിഞ്ഞു. ഐസൊലേഷനില്‍ കഴിയുന്ന ആളുകൾക്ക് ഈ കത്ത് അയയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.