ആലപ്പുഴ : കായംകുളത്ത് ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിൽ പോയ രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെയാണ് സേലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചയോടെ ഐലൻഡ് എക്സ്പ്രസില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
കരീലക്കുളങ്ങര കൊലപാതകം: പ്രതികളെ സേലത്ത് നിന്ന് പിടികൂടി - ആലപ്പുഴ
ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത്. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെയാണ് സേലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികളെ സേലത്ത് നിന്ന് പിടികൂടി
കേസിലെ മുഖ്യ പ്രതി കായംകുളം ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസിനെ ബുധനാഴ്ച പിടികൂടി രാമങ്കരി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു.