ആലപ്പുഴ: മത്സ്യ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി സഹകരണ ബാങ്ക് രൂപീകരിച്ച മത്സ്യ ക്ലബുകളുടെ ഉദ്ഘാടം നടന്നു. അനാബസ് ഇനത്തിൽപ്പെട്ട ഹൈബ്രിഡ് ചെമ്പല്ലി കുഞ്ഞുങ്ങൾ ടാങ്കിൽ നിക്ഷേപിച്ചു കൊണ്ടാണ് ഫിഷറീസ് സർവ്വകലാശാല സിൻഡിക്കേറ്റംഗം അഡ്വ.മനു.സി.പുളിക്കൻ ഉദ്ഘാടനം നിർവഹിച്ചത്.
മത്സ്യ ക്ലബുകളുമായി കഞ്ഞിക്കുഴി സഹകരണ ബാങ്ക് - fish clubs
പടുതാകുളത്തിലും പരമ്പരാഗത കുളങ്ങളിലും മത്സ്യം വളർത്തുന്ന ഗ്രൂപ്പുകൾ ചേർന്നതാണ് ക്ലബുകൾ
മത്സ്യ ഉത്പാദനം വർധിപ്പിക്കാൻ മൽസ്യ ക്ലബുകളുമായി കഞ്ഞിക്കുഴി സഹകരണ ബാങ്ക്
രണ്ടായിരം മൽസ്യ കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. പടുതാകുളത്തിലും പരമ്പരാഗത കുളങ്ങളിലും മത്സ്യം വളർത്തുന്ന ഗ്രൂപ്പുകൾ ചേർന്നതാണ് മത്സ്യ ക്ലബുകൾ. ഇവർക്കാവശ്യമായ പരിശീലനവും ബാങ്ക് നൽകുന്നുണ്ട്. കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഫോം മാറ്റിംഗ്സ് ചെയർമാൻ അഡ്വ.കെ.ആർ. ഭഗീരഥൻ മുഖ്യപ്രഭാഷണം നടത്തി.
Last Updated : Oct 23, 2020, 6:08 AM IST