കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് കെ സുരേന്ദ്രന്‍ - പിണറായി വിജയന്‍

മൗനിബാബ മൻമോഹൻ സിംഗല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി വിജയൻ ഓർക്കണമെന്നും കെ സുരേന്ദ്രന്‍

K SURENDRAN CHERTHALA  കേന്ദ്ര ഏജന്‍സി  കെ സുരേന്ദ്രന്‍ ബിജെപി  ബിജെപി അധ്യക്ഷന്‍  പിണറായി വിജയന്‍  K SURENDRAN
കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട: കെ സുരേന്ദ്രന്‍

By

Published : Nov 7, 2020, 9:01 PM IST

Updated : Nov 7, 2020, 9:15 PM IST

ആലപ്പുഴ:കേന്ദ്രം ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. മൗനിബാബ മൻമോഹൻ സിംഗല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി വിജയൻ ഓർക്കണമെന്ന് കെ സുരേന്ദ്രന്‍. ചേർത്തലയിൽ നവാഗത സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറര പതിറ്റാണ്ട്‌ കാലം നടത്തിയിട്ടുള്ള അഴിമതിയെ ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല.

കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് കെ സുരേന്ദ്രന്‍

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി മാറ്റാമെന്ന് ധരിക്കേണ്ട. ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് മൗനി ബാബ മൻമോഹൻ സിംഗല്ലെ. 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയാണ്. ഇത്രയും ജീർണ്ണിച്ച ഒരു ഭരണ സംവിധാനം കേരളത്തിലുണ്ടായിട്ടില്ല. കൊള്ളയും അഴിമതിയും ജനദ്രോഹവുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇത്രയേറെ കളങ്കിതരായ മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നിയമവും കൊവിഡ് പ്രോട്ടോക്കോളും ലംഘിക്കുന്ന ബാലാവകാശ കമ്മീഷനെതിരെ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചേർത്തല എസ്എന്‍ഡിപി ഹാളിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിലാഷ് മാപ്പറമ്പിൽ അധ്യക്ഷനായി. മണ്ഡലത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബി.ജെ.പി.യിൽ ചേർന്ന 50 പേർക്ക് സംസ്ഥാന പ്രസിഡന്‍റ് മെമ്പർഷിപ്പ് കൈമാറി.

Last Updated : Nov 7, 2020, 9:15 PM IST

ABOUT THE AUTHOR

...view details