ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് നീതികേടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് പാർട്ടി തന്നെ ഏൽപ്പിച്ചിട്ടുളളത്. അതിനാൽ മത്സരരംഗത്തേക്കില്ല, മാത്രമല്ല തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ഡൽഹിയിൽ ഇരുന്ന് ആലപ്പുഴക്ക് വേണ്ടി പ്രവർത്തിക്കുക പ്രാവർത്തികമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ മത്സരിക്കാനില്ല, നിലപാടറിയിച്ച് കെസി വേണുഗോപാൽ - congress
വ്യക്തിപരമായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സംഘടനാ ചുമതലയുളളതിനാൽ അതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
വ്യക്തിപരമായി തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് പ്രായോഗികമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് മേൽ സംസ്ഥാന നേതൃത്വം സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതോടെ മണ്ഡലത്തിലേക്ക് അടുത്ത സ്ഥാനാർഥിയെ കണ്ടെത്തുന്ന തിരക്കിലാണ് യുഡിഎഫ്. വേണുഗോപാലിന് പകരം ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് എം ലിജു , മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, പിസി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.