ആലപ്പുഴ:വേമ്പനാട്ടുകായലിൽ ഒഴുകി നടക്കുന്ന പൂന്തോട്ടം ഒരുക്കാനുള്ള പദ്ധതിക്ക് തുടക്കം. ആദ്യം ബന്തിക്കൃഷിയും പിന്നാലെ മറ്റുകൃഷികളുമാണ് ലക്ഷ്യമിടുന്നത്. ഇതോടെ മത്സ്യബന്ധനത്തിന് തടസമാകുന്ന പോള ശല്യത്തിനും പരിഹാരമാകും.
കൃഷിവകുപ്പ് മന്ത്രി മാധ്യമങ്ങളോട് Also Read:പരിസ്ഥിതിയ്ക്കും മനുഷ്യനും തണലായി മാറിയ 'ചേര്‍ത്തല ഗാന്ധി'
തണ്ണീർമുക്കം കണ്ണങ്കരയിലാണ് പോളകൾ കൊണ്ട് കായൽ പരപ്പിൽ തടമൊരുക്കി ബന്തി കൃഷി തുടങ്ങിയത്. മുള കൊണ്ട് തടം ഉണ്ടാക്കി വല വിരിച്ച ശേഷം മുകളിൽ പോള നിറക്കും. ഒരു പോളത്തടം ഉണ്ടാക്കാൻ നാല് മുതൽ അഞ്ച് ടൺ വരെ പോള ഉപയോഗിച്ചിട്ടുണ്ട്. ചൊരിമണലിൽ സൂര്യകാന്തിയടക്കം വിളയിച്ച യുവകർഷകൻ സുജിത് സ്വാമിനികർത്തിലാണു പരീക്ഷണത്തിന് പിന്നിൽ. 45 ദിവസംകൊണ്ടാണു സുജിത് കൃഷിക്ക് പറ്റിയ പോളത്തടം ഒരുക്കിയത്. പൂകൃഷിക്ക് പ്രാധാന്യം നൽകുന്നത് വിനോദസഞ്ചാരം ലക്ഷ്യമിട്ടാണെന്ന് സുജിത്ത് പറഞ്ഞു.
Also Read:സ്‌കൂള്‍ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മന്ത്രിമാര്‍
വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം കണ്ണങ്കരയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ ഫ്ലോട്ടിങ് കൃഷിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പദ്ധതി വിജയമായാൽ കൂടുതൽ പേർ കായൽ കൃഷിയിലിറങ്ങുമെന്നാണ് പ്രതീക്ഷ.
കായലോര ടൂറിസം രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്ന ഒന്നാണ് ഒഴുകുന്ന പൂന്തോട്ടം പദ്ധതിയെന്ന് വിദഗ്‌ധർ പറഞ്ഞു.