ആലപ്പുഴ:കരിപ്പേല്‍ ചാലിന്‍റെ 30 കോടിയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. വലിയ രീതിയിലുള്ള ജനമുന്നേറ്റമായി കരിപ്പേല്‍ ചാലിന്‍റെ നവീകരണം മാറണം. മഴക്കാലത്ത് ജനങ്ങളുടെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട് ഭീഷണി മാറ്റാന്‍ കരിപ്പേല്‍ ചാലിന്‍റെ നവീകരണത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ജലസ്രോതസുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഹരിത കേരള മിഷനുമായി ചേര്‍ന്ന് ജലശ്രോതസുകളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കരിപ്പേല്‍ ചാലിന്‍റെ നവീകരണ പദ്ധതിക്കും രൂപം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കരിപ്പേല്‍ ചാലിന്‍റെ രണ്ടാംഘട്ട നവീകരണം ഉദ്ഘാടനം ചെയ്തു - karripel chaal renovation
ജലസ്രോതസുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഹരിത കേരള മിഷനുമായി ചേര്‍ന്ന് ജലശ്രോതസുകളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കരിപ്പേല്‍ ചാലിന്‍റെ നവീകരണ പദ്ധതിക്കും രൂപം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
2018 ജനുവരിയില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേല്‍ ചാലിന്‍റെ പുനരുജ്ജീവന പദ്ധതിക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെയാണ് കരിപ്പേല്‍ ചാല്‍ കടന്നുപോകുന്നത്. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ഹരിതകേരളം ജില്ല കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു.