കേരളം

kerala

ETV Bharat / state

പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താനായതായി മന്ത്രി പി. തിലോത്തമൻ

സൗജന്യ കിറ്റ് വിതരണത്തിലടക്കം സപ്ലൈകോ ജീവനക്കാരും ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് മന്ത്രി പി. തിലോത്തമൻ

Inauguration of Christmas District Fair 2020  ആലപ്പുഴ  കൊവിഡ് മഹാമാരി  പ്രതിസന്ധി  സംസ്ഥാന സർക്കാർ  മന്ത്രി പി. തിലോത്തമൻ
പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താനായെന്ന് മന്ത്രി പി. തിലോത്തമൻ

By

Published : Dec 18, 2020, 7:16 PM IST

ആലപ്പുഴ: കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയത് ശക്തമായ ഇടപെടലെന്ന് മന്ത്രി പി. തിലോത്തമൻ. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് ജില്ലാ ഫെയർ-2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷ സീസൺ വിപണികളിൽ അമിത വില ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള മേളകൾ ഒരുക്കുന്നതെന്നും സംസ്ഥാന സർക്കാരിൻ്റെ സൗജന്യ കിറ്റ് വിതരണത്തിലടക്കം സപ്ലൈകോ ജീവനക്കാരും ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടിചേർത്തു.

കൊവിഡും ഇന്ധന വില വർധനയും കാരണം രാജ്യത്ത് വിലക്കയറ്റം ഏഴ് പോയിൻ്റാണ് ഉയർന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ പൊതുവിപണിയിൽ സർക്കാർ നടത്തിയ ഇടപെടലിൻ്റെ ഫലമായി നമുക്കത് ഒരു പോയിൻ്റ് മാത്രമായി കുറക്കാനായി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സബ്‌സിഡി ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ ഒരു സാഹചര്യത്തിലും അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.പുന്നപ്ര വയലാർ സ്‌മാരക ഹാളിൽ ആരംഭിച്ച ജില്ലാ ഫെയറിലെ ആദ്യവിൽപന അഡ്വ: എ.എം ആരിഫ് എം.പി നിർവവഹിച്ചു.

നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ന്യായമായ വിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാനത്ത് സപ്ലൈകോ ക്രിസ്‌മസ് ഫെയറുകൾ ആരംഭിച്ചിരിക്കുന്നത്. അരി, പഞ്ചസാര തുടങ്ങിയ സബ്‌സിഡി ഉൽപനങ്ങൾക്ക് പുറമെ പലവ്യജ്ഞനങ്ങളും ക്രിസ്‌മസ് പ്രമാണിച്ച് കേക്ക് അടക്കമുള്ള ഉൽപന്നങ്ങളും, ഹോർട്ടിക്കോർപിൻ്റെ പച്ചക്കറികളും ഫെയറിൽ ലഭ്യമാവും. ഡിസംബർ 24 വരെ പ്രവർത്തിക്കുന്ന ക്രിസ്‌മസ് ഫെയറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിൽപന. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് ഫെയറിൻ്റെ പ്രവർത്തന സമയം.

ABOUT THE AUTHOR

...view details