ആലപ്പുഴ:ആലപ്പുഴ പൂങ്കാവില്‍ യുവതിയെ ദുരൂഹമായ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്‌റ്റി വര്‍ഗീസാണ്(38) മരിച്ചത്. ശനിയാഴ്‌ച 11 മണിയോടെയാണ് വീടിന്‍റെ അടുക്കളയില്‍ ക്രിസ്റ്റിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്
ആലപ്പുഴയില്‍ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - ആലപ്പുഴ
വീട്ടില്‍ ഒറ്റക്കാണ് ക്രിസ്റ്റി താമസിച്ചിരുന്നത്
ആലപ്പുഴയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീട്ടില്‍ ക്രിസ്‌റ്റി ഒറ്റയ്‌ക്കായിരുന്നു താമസം. മൃതദേഹത്തിന് സമീപം രക്തം തളം കെട്ടിയിരുന്നു. യുവതിയുടെ തലയ്‌ക്ക് പിന്നില്‍ മുറിവുകളുണ്ട്.
also read:ബാലിക സദനത്തില്‍ 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി