കായംകുളത്ത് 70 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി - ആലപ്പുഴ
ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയതിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.

ആലപ്പുഴ: കായംകുളം പത്തിയൂരിൽ 70 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം കായംകുളം റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ എസ് സുമേഖും സംഘവും പത്തിയൂരിൽ പരിശോധന നടത്തിയതിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. പത്തിയൂർ വില്ലേജിൽ വെള്ളറാമ്പാട്ട് വടക്കത്തിൽ വിനോദിന്‍റെ വീട്ടിലാണ് കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചതായി എക്സൈസ് സംഘം കണ്ടെത്തിയത്. തുടർന്ന് വീട്ടുടമസ്ഥനായ വിനോദിനെ അറസ്റ്റ് ചെയ്‌ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.