കേരളം

kerala

ETV Bharat / state

വിശപ്പ് രഹിത മാരാരിക്കുളത്തിനായി എംഎൽഎയുടെ 'അരി ചാലഞ്ച്'

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഭക്ഷണം നൽകേണ്ട ആളുകളുടെ എണ്ണം കൂടി. ഈ ഘട്ടത്തിൽ ഭക്ഷണവിതരണം മുടങ്ങാതിരിക്കാൻ വേണ്ടിയാണ് 'അരി ചാലഞ്ച്' എന്ന പേരിൽ ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് നിയുക്ത എംഎൽഎ പിപി ചിത്തരഞ്ജൻ പറഞ്ഞു.

അരി ചാലഞ്ച്  എംഎൽഎയുയുടെ 'അരി ചാലഞ്ച്  പി പി ചിത്തരഞ്ജൻ  ലോക്ക്ഡൗൺ  kerala lockdown  MLA's Rice Challenge  hunger free Mararikulam  pp chitharanjan  community kitchen kerala  community kitchen
വിശപ്പ് രഹിത മാരാരിക്കുളത്തിനായി എംഎൽഎയുയുടെ 'അരി ചാലഞ്ച്'

By

Published : May 11, 2021, 4:32 PM IST

ആലപ്പുഴ: 'വിശപ്പ് രഹിത മാരാരിക്കുളം' പദ്ധതിയുടെ ഭാഗമായി നിയുക്ത എംഎൽഎ പി.പി ചിത്തരഞ്ജന്‍റെ നേതൃത്വത്തിലുള്ള 'അരി ചലഞ്ചിന് തുടക്കമായി. എംഎൽഎ 50 ചാക്ക് അരി നൽകിയാണ് ക്യാമ്പയിനിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ ഭക്ഷണം നൽകേണ്ട ആളുകളുടെ എണ്ണം കൂടി. ഈ ഘട്ടത്തിൽ ഭക്ഷണവിതരണം മുടങ്ങാതിരിക്കാൻ വേണ്ടിയാണ് 'അരി ചാലഞ്ച്' എന്ന പേരിൽ ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പി പി ചിത്തരഞ്ജൻ പറഞ്ഞു. ജനങ്ങളുടെ സഹായവും സഹകരണവും അദ്ദേഹം അരി ചാലഞ്ചിലേക്ക് അഭ്യർത്ഥിച്ചു.

നാട്ടിൽ ആരും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി നടന്നുവരുന്നത്. മാരാരിക്കുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍റെ കീഴിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Alos Read:ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെ കെ ജി രാജേശ്വരി, പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ആർ റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ഡി മഹീന്ദ്രൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അജിത്കുമാർ, വൈസ് പ്രസിഡന്‍റ് പി എ ജുമൈലത്ത്, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ഉല്ലാസ്, പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ കെ വി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details