ആലപ്പുഴയിൽ മനുഷ്യചങ്ങല തീർത്തു - Human chain in Alappuzha
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് വർക്കിങ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചത്
ആലപ്പുഴയിൽ മനുഷ്യചങ്ങല
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അവ തടയാൻ ശക്തമായ നിയമസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ മനുഷ്യചങ്ങല തീര്‍ത്തു. വർക്കിങ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല മുൻ എംപിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ സി.എസ് സുജാത ഉദ്ഘാടനം ചെയ്‌തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മനുഷ്യ ചങ്ങലയുടെ ഭാഗമായത്.
Last Updated : Dec 17, 2019, 7:08 AM IST