കേരളം

kerala

ETV Bharat / state

വാഹനാപകടത്തിൽ വീട്ടമ്മയായ വയോധിക മരിച്ചു - Housewife died in accident

ദേശീയപാതയിലെ ദീപിക ജങ്ഷനിൽ പുലർച്ചെ 5.30 ഓടെയാണ് അപകടം നടന്നത്.

ദേശീയപാത  ആലപ്പുഴ  alappuzha  ദീപിക ജങ്ഷൻ  national highway  വയോധിക മരിച്ചു  Housewife died in accident  one lady died
ചേർത്തലയിൽ വാഹനാപകടത്തിൽ വീട്ടമ്മയായ വയോധിക മരിച്ചു

By

Published : Mar 7, 2020, 9:19 PM IST

ആലപ്പുഴ:വാഹനാപകടത്തിൽ വീട്ടമ്മയായ വയോധിക മരിച്ചു. ചേർത്തല നഗരസഭ ഇരുപത്തിയേഴാം വാർഡിൽ മുടശാലിൽ ജോണിന്‍റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. ദേശീയപാതയിൽ ദീപിക ജങ്ഷനിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റ് വാങ്ങി.

ABOUT THE AUTHOR

...view details