കേരളം

kerala

ETV Bharat / state

ഹൗസ്ബോട്ടുകൾ ഐസൊലേഷൻ യൂണിറ്റുകളാവും; രണ്ടായിരത്തോളം ബെഡുകൾ തയ്യാർ - ഹൗസ്ബോട്ടുകൾ ഐസൊലേഷൻ വാർഡുകളാക്കും

മുൻകരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷൻ യൂണിറ്റുകളാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രണ്ടായിരത്തോളം ബെഡുകളാണ് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ഇതിനോടകം സജ്ജീകരിച്ചിട്ടുള്ളത്.

minister g sudhakaran  house boats will change to isolation wards  house boats in alappuzha  മന്ത്രി ജി സുധാകരൻ  ഹൗസ്ബോട്ടുകൾ ഐസൊലേഷൻ വാർഡുകളാക്കും  പൊതുമരാമത്ത് മന്ത്രി
ഹൗസ്ബോട്ടുകൾ ഇനി ഐസൊലേഷൻ യൂണിറ്റുകളാവും; രണ്ടായിരത്തോളം ബെഡുകൾ തയ്യാർ

By

Published : Apr 10, 2020, 6:03 PM IST

Updated : Apr 11, 2020, 12:26 PM IST

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കാൻ തീരുമാനം. മുൻകരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷൻ യൂണിറ്റുകൾ തയ്യാറാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയില്‍ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൗസ്ബോട്ടുകൾ ഇനി ഐസൊലേഷൻ യൂണിറ്റുകളാവും; രണ്ടായിരത്തോളം ബെഡുകൾ തയ്യാർ

വിദേശത്ത് നിന്നെത്തുന്ന ആലപ്പുഴക്കാരെയാണ് ഹൗസ് ബോട്ടില്‍ പാർപ്പിക്കുക. മുൻ കരുതലുകളുടെ ഭാഗമായി ക്വാറന്‍റൈൻ കാലത്ത് പൂർണമായും ഇവർ ഹൗസ് ബോട്ടുകളിൽ കഴിയണം. രണ്ടായിരത്തോളം ബെഡുകളാണ് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ഇതിനോടകം സജ്ജീകരിച്ചിട്ടുള്ളത്. പദ്ധതി മുന്നോട്ട് വച്ചപ്പോൾ തന്നെ ഹൗസ്ബോട്ട് ഉടമകളിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. രണ്ടായിരത്തോളം ഹൗസ് ബോട്ടുകളാണ് ആലപ്പുഴ ജില്ലയില്‍ മാത്രമുള്ളത്. വിമാനത്താവളങ്ങൾ ഉള്ള ജില്ലകളിലും സമാനമായ സംവിധാനം ഒരുക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Apr 11, 2020, 12:26 PM IST

ABOUT THE AUTHOR

...view details