ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർക്ക് വേണ്ടി സർക്കാർ ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി സർക്കാരിന്‍റെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി ഏറ്റെടുത്ത് സ്ഥലം കണ്ടെത്തും. ഇത് സാധ്യമായില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനർ നിർമാണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, കുടുംബശ്രീ ഭവന നിർമാണ യൂണിറ്റുകൾ വഴി പ്രളയ ദുരിത ബാധിതർക്ക് നിർമിച്ചു നൽകിയ 121 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവന പദ്ധതി; ഓരോ ജില്ലയിലും ഭവനസമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി - റാമോജി
പാവപ്പെട്ടവർക്ക് കേവലം വീട് മാത്രമല്ല, അതിനൊപ്പം തൊഴിൽ, പ്രായമായവർക്കും രോഗികൾക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളാണ് പൂർത്തിയാക്കി വരുന്നത്.
![ലൈഫ് ഭവന പദ്ധതി; ഓരോ ജില്ലയിലും ഭവനസമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി shelter and propertyless people kerala each district home for homeless kerala cm Pinarayi Vijayan Pinarayi Vijayan Chief Minister Pinarayi Vijayan Kerala Chief Minister Life scheme kerala ramoji film city houses for kerala ഓരോ ജില്ലയിലും ഭവനസമുച്ചയം പിണറായി വിജയൻ ലൈഫ് ഭവന പദ്ധതി കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയം കേരളം ഹൈദരാബാദ് റാമോജി ഫിലിം സിറ്റി റാമോജി റാമോജി ഫിലിം സിറ്റി, കുടുംബശ്രീ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6017928-96-6017928-1581281537554.jpg)
ഏഴ് കോടി രൂപയാണ് റാമോജി ഫിലിം സിറ്റി വീട് നിർമാണത്തിന് നൽകിയത്. പാവപ്പെട്ടവർക്ക് കേവലം വീട് മാത്രമല്ല, അതിനൊപ്പം തൊഴിൽ, പ്രായമായവർക്കും രോഗികൾക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കുടുംബശ്രീയെ ശാക്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. പുരുഷന്മാരുടെ കുത്തകയായിരുന്ന നിർമാണ മേഖലയിൽ വനിതകൾക്കും അവസരം ഒരുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 415 വനിതകൾക്കാണ് കുടുംബശ്രീ കെട്ടിട നിർമാണത്തിൽ ആലപ്പുഴയിൽ പരിശീലനം നൽകിയത്. ഇവർ ഇതിനകം 14 ലൈഫ് ഭവനങ്ങളും നല്ല രീതിയിൽ പൂർത്തീകരിച്ചു.
വീടുകൾ നിർമിച്ചു നൽകിയ റാമോജി ഫിലിം സിറ്റിയുടെ ഉടമകൾ അഭിനന്ദനം അർഹിക്കുന്നതായും തുടർന്നും കേരളത്തിന്‍റെ വികസന കാര്യങ്ങളിൽ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ധാരണാപത്ര പ്രകാരം 116 വീടുകളാണ് നിർമിക്കേണ്ടിയിരുന്നത്. മിച്ചം തുക കണ്ടെത്തി 121 വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകൾ മൂലമാണ്. ഇത് മാതൃകാപരമായ പ്രവർത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളാണ് പൂർത്തിയാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.