ആലപ്പുഴ :ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ ഒരു മണിയോടെ കൊറ്റുകുളങ്ങരയ്ക്ക് സമീപത്തുവച്ച് കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ വേണുവിനും കാർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
ആഭ്യന്തര സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു ; ഏഴ് പേർക്ക് പരിക്ക്
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വേണുവിനും കാർ ഡ്രൈവർക്കും അപകടത്തിൽ ഗുരുതര പരിക്കുണ്ട്
accident
വേണുവിന്റെ ഭാര്യയും തദ്ദേശസ്വയംഭരണ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടുണ്ട്. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാരുടേതും ഗുരുതരമല്ല. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണം വ്യക്തമല്ല.