കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ മഴ ശക്തം; പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

പമ്പാ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്

ആലപ്പുഴ  heavy rain  alappuzha  vigilant  banks of pampa river  പമ്പാനദി  അലക്‌സാണ്ടർ ഐഎഎസ്
ആലപ്പുഴയിൽ മഴ ശക്തം; പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

By

Published : Sep 22, 2020, 11:59 PM IST

ആലപ്പുഴ: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ ഐഎഎസ് അറിയിച്ചു. പമ്പാ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ അധീനതയിലുള്ള പമ്പാ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്.

പമ്പാ ജലസംഭരണിയുടെ ജലനിരപ്പ് യഥാക്രമം 982.00 മീറ്റർ, 983.50 മീറ്റർ, 984.50 മീറ്റർ ഇങ്ങൻെ എത്തിച്ചേരുമ്പോഴാണ് നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് . ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് റിസർവ്വോയറിന്‍റെ ജലനിരപ്പ് 982.00 മീറ്ററിൽ എത്തിയിട്ടുള്ളതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മണിയാറിന്‍റെ അഞ്ച് ഷട്ടറുകളും മൂഴിയാറിന്‍റെ മൂന്നു ഷട്ടറുകളും തുറന്ന് ജലം പുറത്തേയ്ക്ക് വിടുന്നുണ്ട്. അതിനാൽ പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details