കേരളം

kerala

ETV Bharat / state

കനത്ത മഴ; ട്രെയിൻ ഗതാഗതം താറുമാറായി - ആലപ്പുഴ

മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം - കായംകുളം റൂട്ടിലുള്ള ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി

By

Published : Oct 21, 2019, 11:38 AM IST

ആലപ്പുഴ:എറണാകുളം, ആലപ്പുഴ ജില്ലയിൽ മഴ ശക്തമായതോടെ തെക്കൻ കേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലെ റെയിൽ പാളങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മഴമൂലം എറണാകുളത്ത് നിന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള റെയിൽവെ പാളങ്ങളിൽ ചിലയിടങ്ങളിൽ നേരിയതോതിലുള്ള മണ്ണിടിച്ചലുണ്ടായതും ട്രെയിൻ ഗതാഗതം താറുമാറാക്കി. ശക്തമായ മഴയെ തുടർന്ന് എറണാകുളം - കായംകുളം റൂട്ടിലുള്ള ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി ഗതാഗതം നടത്തുന്ന നിരവധി ട്രെയിനുകൾ വൈകിയോടുന്നു.

ABOUT THE AUTHOR

...view details